ബാലുശ്ശേരിയില്‍ വന്‍ തീപിടിത്തം; ലാവണ്യ ഹോം അപ്ലയന്‍സ് ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു

10 മണിയോടെ കൊടിയിറക്കം കഴിഞ്ഞ് ഏതാണ്ട് ആളുകള്‍ ഒഴിഞ്ഞുപോയിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി.
ബാലുശ്ശേരിയില്‍ വന്‍ തീപിടിത്തം; ലാവണ്യ ഹോം അപ്ലയന്‍സ് ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു
Published on


കോഴിക്കോട് ബാലുശ്ശേരി ടൗണില്‍ വന്‍ തീപിടിത്തം. ചിറക്കല്‍കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലാവണ്യ ഹോം അപ്ലയന്‍സ് ഷോപ്പില്‍ തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്. ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല.

മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീ ആദ്യം കണ്ടത്. ഇന്നലെ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ സമാപനമായിരുന്നു. 10 മണിയോടെ കൊടിയിറക്കം കഴിഞ്ഞ് ഏതാണ്ട് ആളുകള്‍ ഒഴിഞ്ഞുപോയിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി.

ആര്‍ഇസി സ്വദേശി മുഹമ്മദ് അടക്കം മൂന്നുപേര്‍ മാനേജിങ്ങ് പാര്‍ട്ട്ണര്‍മാരായുള്ള ഷോപ്പാണിത്. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ഏഴോളം ഫയര്‍ യൂണിറ്റ് എത്തിയാണ് മൂന്നു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com