
പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നഴ്‌സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന സൂക്ഷിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തീപിടിച്ചത്. മുറിയിലുണ്ടായിരുന്ന മുഴുവന്‍ ഫയലുകളും മരുന്നുകളും കത്തി നശിച്ചു.
അപകടത്തില്‍ ആളപായമില്ല. ഉടന്‍ തന്നെ സമീപത്തുള്ള വനിതാ വാര്‍ഡില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി മൂന്നരയോടെ തീ പൂര്‍ണമായും അണച്ചു.
തീപിടിച്ചതിനോട് ചേര്‍ന്ന് ഐസിയു അടക്കമുണ്ട്. ഇവിടങ്ങളിലെ അടക്കം വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.