നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹച്ചടങ്ങിലെ ആദ്യ ചിത്രം ഇൻ്റർനെറ്റിൽ വൈറലാകുന്നു

വൈറലായ ചിത്രത്തിൽ മകനോട് ചേർന്ന് നിൽക്കുന്ന പിതാവ് നാഗാർജുനയേയും കാണാം
നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹച്ചടങ്ങിലെ ആദ്യ ചിത്രം ഇൻ്റർനെറ്റിൽ വൈറലാകുന്നു
Published on


ബോളിവുഡ് നടി ശോഭിത ധൂലിപാലയുടെയും തെലുങ്ക് യുവതാരം നാഗ ചൈതന്യയുടെയും വിവാഹ ചടങ്ങുകളിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വിവാഹച്ചടങ്ങുകൾ ബുധനാഴ്ച രാത്രി നടന്നുകൊണ്ടിരിക്കെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

വില കൂടിയ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നതായും കാണാം. വൈറലായ ചിത്രത്തിൽ മകനോട് ചേർന്ന് നിൽക്കുന്ന പിതാവ് നാഗാർജുനയേയും കാണാം.

ശോഭിത വധുവിൻ്റെ വേഷത്തിലും നാഗ ചൈതന്യ വരൻ്റെ വേഷത്തിലുമുള്ള ആദ്യ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പരമ്പരാഗത കാഞ്ചീവരം സിൽക്ക് സാരി ധരിച്ച ശോഭിത തികച്ചും സുന്ദരിയായാണ് ചിത്രത്തിൽ കാണപ്പെടുന്നത്.

വിവാഹത്തിൻ്റെ സ്ട്രീമിങ് വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയിരുന്നു. 25 കോടി രൂപക്കായിരുന്നു നയൻതാരയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. എന്നാൽ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 50 കോടി രൂപക്കാണ് നാഗ ചൈതന്യ-ശോഭിത ജോഡിയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചടങ്ങിൻ്റെ ചിത്രങ്ങൾക്കടക്കം സോഷ്യൽ മീഡിയയിൽ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിവാഹത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നതോടെ, വിവാഹ വീഡിയോയുടെ പകർപ്പവകാശം വാങ്ങാനായി നിരവധി ഒ.ടി.ടി. കമ്പനികൾ നാഗ ചൈതന്യയെ സമീപിച്ചിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ രംഗത്തെ പ്രമുഖരും, രാഷ്ട്രീയക്കാരും വ്യവസായികളുമുൾപ്പെടെ 300 പേർ ഉൾപ്പെടുന്ന ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, ദഗ്ഗുബട്ടി കുടുംബം തുടങ്ങിയവർക്ക് നേരത്തെ ക്ഷണം നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com