500 ഒക്കെ ചെറിയ സ്കോറല്ലേ; ഐപിഎല്ലിൽ പുതുചരിത്രം!

രണ്ട് ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങളും ഈ എലൈറ്റ് പട്ടികയിലിടം നേടി.
500 ഒക്കെ ചെറിയ സ്കോറല്ലേ; ഐപിഎല്ലിൽ പുതുചരിത്രം!
Published on


ഐപിഎല്ലിൽ പുതുചരിത്രമെഴുതി 2025 സീസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒൻപത് താരങ്ങൾ ഒരു സീസണിൽ 500ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്നത്. ഇതിൽ ആറ് താരങ്ങളും ഇന്ത്യൻ താരങ്ങളാണെന്ന സവിശേഷതയും ഈ സീസണിനുണ്ട്.



സായ് സുദർശൻ (638), ശുഭ്മാൻ ഗിൽ (636), സൂര്യകുമാർ യാദവ് (583), മിച്ചൽ മാർഷ് (560), യശസ്വി ജെയ്‌സ്വാൾ (559), ജോസ് ബട്‌ലർ (533), നിക്കൊളാസ് പൂരൻ (511), വിരാട് കോഹ്‌ലി (505), കെ.എൽ. രാഹുൽ (504) എന്നിവരാണ് ഈ സീസണിൽ 500 പിന്നിട്ടത്.

ഈ പട്ടികയിൽ ആദ്യ ആറുപേരിൽ മൂന്ന് ഗുജറാത്ത് ടൈറ്റൻസ് താരങ്ങളാണെന്ന സവിശേഷതയുണ്ട്. രണ്ട് ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങളും ഈ എലൈറ്റ് പട്ടികയിലിടം നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com