
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധനവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ വീണ്ടും മരണം. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍.
മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വികടറിന്റെ മൃതദേഹം കണ്ടെത്തിയത്.
മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞുള്ള അപകടത്തില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.