'സ്വെറ്റിന്‍ ടു ദ ഓള്‍ഡീസിലൂടെ' പ്രശസ്തനായ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ റിച്ചാര്‍ഡ് സിമ്മണ്‍സ് അന്തരിച്ചു

വെള്ളിയാഴ്ച 76 വയസ് തികഞ്ഞ സിമ്മണ്‍സ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നന്ദി അറിയിച്ചിരുന്നു
റിച്ചാര്‍ഡ് സിമ്മണ്‍സ്
റിച്ചാര്‍ഡ് സിമ്മണ്‍സ്
Published on

1980കളില്‍ 'സ്വെറ്റിന്‍ ടു ദ ഓള്‍ഡീസ്' പോലുള്ള അപ്-ടെമ്പോ നിയോണ്‍ വര്‍ണ്ണങ്ങളിലുള്ള വ്യായാമ വീഡിയോകളിലൂടെ പ്രശസ്തനായ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ റിച്ചാര്‍ഡ് സിമ്മണ്‍സ് അന്തരിച്ചു.

വെള്ളിയാഴ്ച 76 വയസ് തികഞ്ഞ സിമ്മണ്‍സ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നന്ദി അറിയിച്ചിരുന്നു. " എനിക്ക് ജീവിതത്തില്‍ ഇത്രയധികം ജന്മദിന സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല!", എക്‌സില്‍ സിമ്മണ്‍സ് കുറിച്ചു.

സിമ്മണ്‍സിന്‍റെ വീട്ടിലെ ജോലിക്കാരന്‍ 911ല്‍ വിളിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് സിമ്മണ്‍സിന്‍റെ മരണം വിവരം സ്ഥിരീകരിക്കുന്നത്. സ്വാഭാവിക കാരണങ്ങളാലാണ് സിമ്മണ്‍സ് മരിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ന്യൂ ഓര്‍ലിയന്‍സില്‍ മില്‍ട്ടണ്‍ ടീഗിള്‍ സിമ്മണ്‍സ് 1970-കളിലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. 1980-കളില്‍ വ്യായാമ വീഡിയോകളുടെ പരമ്പരയിലൂടെ ഒരു കാലഘട്ടത്തിന്‍റെ ചിന്തകളെ സിമ്മണ്‍സ് സ്വാധീനിച്ചു. നിരവധി ജിമ്മുകള്‍ തുറക്കുകയും നിരവധി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി ടിവിയിലും റേഡിയോയിലും ഒരു നിരന്തര മാധ്യമ സാന്നിധ്യമായി മാറിയിരുന്നു സിമ്മണ്‍സ്.

ശാരീരികക്ഷമതയുടെയും ആരോഗ്യകരമായ ജീവിത രീതിയുടെയും യുഎസ് മുഖമായിരുന്നു അദ്ദേഹം. ശരീരഭാരം കുറയ്ക്കാനുള്ള വിവിധ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും സ്‌കൂളുകളില്‍ മത്സരാധിഷ്ഠിതമല്ലാത്ത ശാരീരിക വിദ്യാഭ്യാസത്തിനുള്ള പിന്തുണ നല്‍കിയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദശകത്തില്‍ സിമ്മണ്‍സ് പൊതുജീവിതത്തില്‍ നിന്ന് ഏറെക്കുറെ പിന്മാറിയ അവസ്ഥയിലായിരുന്നു. മാര്‍ച്ചില്‍, കണ്ണിന് താഴെ ത്വക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. അതേ മാസം 'ഞാന്‍... മരിക്കുകയാണ്' എന്ന് സിമ്മണ്‍സ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

താന്‍ യഥാര്‍ഥത്തില്‍ മരിക്കാന്‍ പോകുകയല്ലായെന്നും ആളുകള്‍ക്ക് ജീവിതത്തെ ആസ്വദിക്കാന്‍ ഒരു സന്ദേശം കൈമാറാന്‍ ഉദ്ദേശിക്കുകയായിരുന്നെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com