
സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ പുതുതായി അഞ്ച് മത്സരയിനങ്ങള്‍. അഞ്ച് ഗോത്ര നൃത്തരൂപങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മംഗലം കളി, പണിയ നൃത്തം ,മലപുലയ ആട്ടം, ഇരുള നൃത്തം ,പളിയ നൃത്തം എന്നീ മത്സര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലോത്സവ മാന്വൽ പരിഷ്കരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ജില്ലാതല മത്സരങ്ങൾ ഡിസംബർ 3 നകം പൂർത്തീകരിക്കാനും നിർദേശമുണ്ട്.
Also Read: വഴങ്ങാതെ സർക്കാർ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണർക്ക് മുമ്പിൽ ഹാജരാകില്ല
ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത്. നേരത്തെ ഡിസംബർ മൂന്ന് മുതല്‍ ഏഴു വരെ നടത്താനായിരുന്നു നിർദേശം. നാഷണല്‍ അച്ചീവ്മെന്‍റ് എക്സാം ഡിസംബർ നാലിനു നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റി നിശ്ചയിച്ചത്. ഒക്ടോബർ 15 നകം സ്കൂള്‍ തല മത്സരങ്ങളും നവംബർ 10 നകം ഉപജില്ലാ മത്സരങ്ങളും പൂർത്തിയാക്കാനാണ് നിർദേശം.