തിരുവള്ളൂർ വാഹനാപകടം: അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്നവരുടെ കാറാണ് അപകടത്തിൽ പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തമിഴ്‌നാട് തിരുവള്ളൂരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ചെന്നൈയിലെ എസ്ആർഎം കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ തിരുത്തണിക്ക് സമീപം രാമഞ്ചേരി ഭാഗത്താണ് അപകടം നടന്നത്.

ആന്ധ്രാപ്രദേശിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്നവരുടെ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


News Malayalam 24x7
newsmalayalam.com