
മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ടിൽ ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലും ആണ് മലവെള്ളപ്പാച്ചിലുള്ളത്. കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് കൊല്ലം ജില്ലയിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മഴയ്‌ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക, തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.