ഉത്തർപ്രദേശിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ 45 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ജനങ്ങളെ മാറ്റാനായി 92 ബോട്ടുകൾ ജില്ലാ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്
ഉത്തർപ്രദേശിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ 45 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
Published on

കനത്തമഴയെ തുടർന്ന് ഉത്തർപ്രദേശ് ഗോരഖ്‌പൂർ ജില്ലയിലെ 45 ഗ്രാമങ്ങൾ  ഒറ്റപ്പെട്ടു. ഗോരഖ്‌പൂർ ജില്ലയിലെ  രപ്‌തി, സരയൂ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ്   ഗ്രാമങ്ങൾ ഒറ്റപ്പെട്ടത്. പ്രദേശങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ  92 ബോട്ടുകൾ ജില്ലാ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.

ALSO READ: കോഴിക്കോട് വിലങ്ങാട് അതിശക്ത മഴ, പാലം വെള്ളത്തിനടിയിലായി; 20 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു


വരും ദിവസങ്ങളിൽ രപ്‌തി നദിയിലെ ജലനിരപ്പ് കുറയുമെന്നാണ് വിലയിരുത്തൽ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ, ദുരിതബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൻ്റെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ജില്ലാ നേതൃത്വം തുടരുകയാണ്.

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ  ശാരദ നദിയിലെ ജലനിരപ്പ് ഉയർന്നതും ഉത്തർപ്രദേശിലെ നിരവധി ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ലഖിംപൂർ ഖേരി ജില്ലയിലെ വിവിധയിടങ്ങളിൽ  വെള്ളം ഉയർന്നതിനെ തുടർന്ന്  നിരവധി ആളുകളെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com