
തിരുവനന്തപുരം വർക്കലയിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് .
ചിക്കൻ അൽഫാം, കുഴിമന്തി എന്നിവയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരേ മാനേജ്മെന്റിന് കീഴിലാണ് രണ്ട് ഹോട്ടലുകളും പ്രവർത്തിക്കുന്നത്. ഒരിടത്ത് നിന്ന് പാചകം ചെയ്ത ഭക്ഷണമാണ് രണ്ട് ഹോട്ടലുകളിലും വിതരണം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്.
ALSO READ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
കഴിഞ്ഞ ദിവസമാണ് ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.