എനിക്ക് AI എന്നത് അമേരിക്കൻ-ഇന്ത്യൻ സ്പിരിറ്റ്: ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി

പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാർ ആണെന്ന് പറഞ്ഞ മോദി പ്രവാസികൾ രാഷ്ട്രത്തിൻ്റെ ശക്തിയാണെന്നും പറഞ്ഞു
എനിക്ക്  AI എന്നത് അമേരിക്കൻ-ഇന്ത്യൻ സ്പിരിറ്റ്: ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
Published on

ന്യൂയോര്‍ക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാർ ആണെന്ന് പറഞ്ഞ മോദി പ്രവാസികൾ രാഷ്ട്രത്തിൻ്റെ ശക്തിയാണെന്നും പറഞ്ഞു. വൈവിധ്യം നമ്മുടെ രക്തത്തിൽ ഉള്ളതാണ്. പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും മോദി പറഞ്ഞു.

ലോകത്തിന് AI എന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആണ്. എന്നാൽ എനിക്കത് അമേരിക്ക -ഇന്ത്യ സ്പിരിറ്റ് ആണ്. ഇതാണ് ലോകത്തിൻ്റെ പുതിയ AI പവർ. ഇന്ത്യയും അമേരിക്കയും ഒരുമിച്ച് ജനാധിപത്യം ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.

"ഇവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകൾ മനുഷ്യചരിത്രത്തിലെ ഇതുവരെ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു. അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ ഇരട്ടി വോട്ടർമാരുടെ എണ്ണം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഈ അളവ് കാണുമ്പോൾ കൂടുതൽ അഭിമാനം തോന്നുന്നു"- മോദി കൂട്ടിച്ചേർത്തു.

ഇത്തവണ ഇന്ത്യയിൽ തുടർച്ചയായ മൂന്നാം തവണയും നമ്മുടെ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ 60 വർഷത്തിനിടയിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ജനങ്ങളുടെ ഈ ഉത്തരവിന് വലിയ പ്രാധാന്യമുണ്ട്. ഈ മൂന്നാം ടേമിൽ, നമുക്ക് വലിയ ലക്ഷ്യങ്ങൾ നേടേണ്ടതുണ്ട്.

ഇന്ത്യ എന്നത് മുഴുവൻ ഊർജവും സ്വപ്നങ്ങളുമാണ്. എല്ലാ ദിവസവും നേട്ടങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ് നമ്മൾ. ഇന്ത്യ അവസരങ്ങളുടെ നിലമായി മാറിയിരിക്കുന്നു. ഇന്ത്യ അവസരങ്ങൾക്കായി കാത്തിരിക്കുന്നില്ല, അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 10 വർഷത്തിനിടയിൽ എല്ലാ മേഖലകളിലും ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. 

ഇന്ത്യയിലെ 5 ജി മാർക്കറ്റ് നിലവിൽ അമേരിക്കയെക്കാളും വലുത്. ഇത് സംഭവിച്ചത് വെറും രണ്ട് വർഷങ്ങൾ കൊണ്ടാണെന്നും മോദി കൂട്ടിച്ചേർത്തു. അമേരിക്കയിൽ നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് കാണുന്ന സമയം വിദൂരമല്ലെന്നും മോദി പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com