'വിദേശ ഇടപെടൽ': റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകൾക്ക് വിലക്കേർപ്പെടുത്തി മെറ്റ

റോസിയ സെഗോഡ്‌നിയ, ആർടി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്
'വിദേശ ഇടപെടൽ': റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകൾക്ക് വിലക്കേർപ്പെടുത്തി മെറ്റ
Published on

റഷ്യയുടെ വിദേശ ഇടപെടലിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള ആപ്പുകളിൽ നിന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകളെ നിരോധിച്ച് മെറ്റ. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം മെറ്റ നടത്തിയത്.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകളിലെ കാമ്പെയ്‌നുകൾക്ക് രഹസ്യമായി ധനസഹായം നൽകുന്നതിനായി ഷെൽ എൻ്റിറ്റികൾ വഴി ആർടിയും സർക്കാർ ഔട്ട്‌ലെറ്റിലെ ജീവനക്കാരും 10 മില്യൺ ഡോളർ ചെലവഴിച്ചതായി അമേരിക്ക ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നിരോധനം.

സൂക്ഷമ പരിശോധനയ്ക്ക് ശേഷം ഞങ്ങൾ റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ ഞങ്ങളുടെ നിലവിലുള്ള എൻഫോഴ്‌സ്‌മെൻ്റ് വിപുലീകരിച്ചു എന്നാണ് ഇത് സംബന്ധിച്ച് മെറ്റ എഎഫ്പിയോട് പ്രതികരിച്ചത്. റോസിയ സെഗോഡ്‌നിയ, ആർടി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന് മുമ്പ് ആർ ടിക്ക് ഫെയ്സ്ബുക്കിൽ 7.2 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്സുമാണ് ഉണ്ടായിരുന്നു.

റഷ്യൻ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കണ്ടൻ്റുകൾ സൃഷ്ടിക്കുന്ന യു എസ് കമ്പനിയ്ക്ക് ഏകദേശം 10 മില്യൺ ഡോളർ നൽകിയതിന് രണ്ട് ആർടി ജീവനക്കാർക്കെതിരെ യു എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി ദിവസങ്ങൾക്ക് ശേഷമാണ് മെറ്റയുടെ ഈ നിരോധനം. 2024 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ പൊതുജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു യു എസ് കമ്പനിയുടെ രഹസ്യ സ്വാധീന പ്രചാരണമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുറ്റപത്രം പ്രകാരം 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് ഉപരോധം മൂലം ബ്രിട്ടൻ, കാനഡ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഔപചാരിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആർടി നിർബന്ധിതരായിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്‌നിലെ പൂർണ അധിനിവേശത്തിന് ശേഷം, മെറ്റ റഷ്യൻ സർക്കാർ നടത്തുന്ന മാധ്യമങ്ങളെ അതിൻ്റെ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ കാണിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com