വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നുഴഞ്ഞുകയറ്റക്കാരല്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

യാത്രാരേഖകളില്ലാതെ അനധികൃതമായി എത്തുന്നവരേയും മതിയയ രേഖകളോടെ വന്നിട്ട് മടങ്ങാനാകാത്തവരേയും ഒരേ നിലയിൽ കണക്കാക്കരുതെന്നും ഉത്തരവിൽ പറയുന്നു
വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നുഴഞ്ഞുകയറ്റക്കാരല്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
Published on

യാത്രാ രേഖകളുമായി ഇന്ത്യയിലെത്തിയ ശേഷം വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തങ്ങേണ്ടിവരുന്ന വിദേശികളെ  നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി.
ഉഗാണ്ട, കെനിയ സ്വദേശികൾക്കെതിരെ ഫോറിൻ രജിസ്ട്രേഷൻ ഓഫീസിന്‍റെ അന്തിമ റിപ്പോർട്ടും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ നടപടികളും കോടതി റദ്ദാക്കി. ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റേതാണ് നടപടി.

യാത്രാ രേഖകളില്ലാതെ അനധികൃതമായി എത്തുന്നവരേയും മതിയായ രേഖകളോടെ വന്നിട്ട് മടങ്ങാനാകാത്തവരേയും ഒരേനിലയിൽ കണക്കാക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഫോറിനേഴ്സ് ആക്ട് പ്രകാരം ഇത് രണ്ടുതരം കുറ്റകൃത്യമാണ്. ഹർജിക്കാരായ വിദേശികളെ നുഴഞ്ഞുകയറ്റക്കാർക്ക് സമാനമായി കണ്ട് കുറ്റം ചുമത്തിയത് വിചാരണക്കോടതിയെ 
തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ്.  ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com