വനനിയമ ഭേദഗതിയിൽ തർക്കിച്ച് ഭരണ- പ്രതിപക്ഷങ്ങൾ; പ്രസംഗവേദിയല്ല പ്രമേയ സമയം, എഴുതിത്തന്ന കാര്യം സംസാരിക്കണമെന്ന് കുഴൽനാടനോട് സ്പീക്കർ, സഭ വിട്ടിറങ്ങി പ്രതിപക്ഷം

ജനങ്ങളെ വിശ്വാസത്തിലെടുത്താണ് വന നിയമഭേദഗതി പിൻവലിച്ചത് എന്നും കേന്ദ്രത്തിന്റെയും കേരളത്തിലെയും നിയമത്തിൽ മാറ്റം വേണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിലപാടെടുത്തു. മരണം കൂടുന്നു എന്നത് ശാസ്ത്രീയമായ കണക്കല്ലെന്ന മന്ത്രിയുടെ പരാമർശം പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കി.
വനനിയമ ഭേദഗതിയിൽ തർക്കിച്ച് ഭരണ- പ്രതിപക്ഷങ്ങൾ; പ്രസംഗവേദിയല്ല പ്രമേയ സമയം, എഴുതിത്തന്ന കാര്യം സംസാരിക്കണമെന്ന് കുഴൽനാടനോട് സ്പീക്കർ, സഭ വിട്ടിറങ്ങി പ്രതിപക്ഷം
Published on

വനവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തിലും, കേരളത്തിലെ നിയമത്തിലും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാറ്റം വരുത്തേണ്ടതുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് വനനിയമ ഭേദഗതി പിൻവലിച്ചതെന്നും ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് വനം മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അടിയന്തര പ്രമേയ വിഷയത്തിൽ നിന്ന് മാറി സംസാരിച്ചെന്ന് കാട്ടി രൂക്ഷഭാഷയിൽ മാത്യൂ കുഴൽനാടൻ എംഎൽഎയെ സ്പീക്കർ ശാസിക്കുകയും ചെയ്തു.


നിലമ്പൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന കൊന്നത് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്,മലയോരമേഖലയിലെ ജനങ്ങളോട് സത്യസന്ധയില്ലാതെ സർക്കാർ പെരുമാറുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴൽനാടൻ വിമർശിച്ചു.

ജനങ്ങളെ വിശ്വാസത്തിലെടുത്താണ് വന നിയമഭേദഗതി പിൻവലിച്ചത് എന്നും കേന്ദ്രത്തിന്റെയും കേരളത്തിലെയും നിയമത്തിൽ മാറ്റം വേണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിലപാടെടുത്തു. മരണം കൂടുന്നു എന്നത് ശാസ്ത്രീയമായ കണക്കല്ലെന്ന മന്ത്രിയുടെ പരാമർശം പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കി.

വന്യജീവി അക്രമം മൂലം വനമേഖലയിലും ജനവാസ മേഖലയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ നാളുകളായി ഉള്ളതാണ്,അടുത്തിടത്ത് ഉണ്ടായ സംഭവങ്ങൾ രണ്ടും വനത്തിനകത്താണ് ഉണ്ടായത്,മരണം കൂടുന്നത് ശാസ്ത്രീയമായ കണക്കെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

മരണം കുറയുന്നുവെന്ന വനം മന്ത്രിയുടെ മറുപടി വസ്തുത മനസിലാക്കാതെയാണ്.മന്ത്രിയുടെ പ്രതികരണം അംഗീകരിക്കാനാകില്ല,ഒന്നും ചെയ്യാനില്ല, കേന്ദ്രസർക്കാരാണ് ചെയ്യേണ്ടതെന്ന സംസ്ഥാന സർക്കാരിൻ്റെ സമീപനം മാറ്റണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിനിടയിൽ വനനിയമ ഭേദഗതി മാത്യു കുഴൽനാടൻ പരാമർശിച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി അറിയാതെ ഇത്തരം നീക്കം നടക്കുമോയെന്ന് കുഴൽനാടൻ ചോദിച്ചു.എന്നാൽ വനംഭേദഗതി നിയമം പിൻവലിച്ചതാണ്,
അടിയന്തര പ്രമേയ വിഷയത്തിൽ നിന്ന് സംസാരിക്കണമെന്ന് സ്പീക്കർ പറഞ്ഞു. രാഷ്ട്രീയ പ്രസംഗവേദിയല്ല പ്രമേയ സമയമെന്നും എന്തും വിളിച്ചു പറയാം എന്ന് കരുതരുത്,എഴുതിത്തന്ന കാര്യം സംസാരിക്കൂവെന്നും സ്പീക്കർ പറഞ്ഞു.

വന നിയമഭേദഗതി അമിതാധികാര പ്രയോഗമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായാണ് ശശീന്ദ്രൻ സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അതേ സമയം പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴൽനാടന് മറുപടിയുമായി റോഷി അഗസ്റ്റിൻ രംഗത്തെത്തി. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com