മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സക്കൊരുങ്ങി വനംവകുപ്പ്; കുങ്കിയാനകളെ നാളെ അതിരപ്പിള്ളിയിൽ എത്തിക്കും

കോടനാട്ടെ അഭയാരണ്യത്തിലെ ആനക്കൂട് ബലപ്പെടുത്താൻ ഉള്ള നടപടികളും നാളെ ആരംഭിക്കും
മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സക്കൊരുങ്ങി വനംവകുപ്പ്; കുങ്കിയാനകളെ നാളെ അതിരപ്പിള്ളിയിൽ എത്തിക്കും
Published on

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സക്കൊരുങ്ങി വനംവകുപ്പ്. ചികിത്സക്കായി കുങ്കിയാനകളെ നാളെ അതിരപ്പിള്ളിയിൽ എത്തിക്കും. കോടനാട്ടെ അഭയാരണ്യത്തിലെ ആനക്കൂട് ബലപ്പെടുത്താൻ ഉള്ള നടപടികളും നാളെ ആരംഭിക്കും.

ആനയുടെ മുറിവുണങ്ങാതെ വന്നതോടെയാണ് തീരുമാനം. കോടനാട് ആനക്കൂടിന് ബലക്ഷയമുള്ളതിനാല്‍ പുതിയ കൂട് നിര്‍മിച്ച ശേഷം മാത്രമായിരിക്കും ആനയെ പിടികൂടുക. ഇതിനു ശേഷമാകും ആനയ്ക്ക് തുടര്‍ചികിത്സ നല്‍കുക.

മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലാണ് കാട്ടാന. മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മയക്കുവെടി വെച്ച് നല്‍കിയ ചികിത്സ ഫലപ്രദമായിരുന്നില്ല. മുറിവിന്റെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

ആനയുടെ ആരോഗ്യസ്ഥിതി അരുണ്‍ സക്കറിയയും സംഘവും വിലയിരുത്തിയിട്ടുണ്ട്. കൂട് നിര്‍മ്മിക്കാന്‍ ആവശ്യമായ യൂക്കാലി മരങ്ങള്‍ മൂന്നാറില്‍ നിന്ന് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com