അടിക്കാടുകള്‍ വെട്ടിത്തെളിക്കും, വന്യജീവികളുടെ സഞ്ചാര പാത നിരീക്ഷിക്കും; വനംവകുപ്പിന്റെ പത്ത് പദ്ധതികള്‍

കാട് പിടിച്ചുകിടക്കുന്ന എസ്റ്റേറ്റുകളിൽ അടിയന്തരമായി കാട് നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും
അടിക്കാടുകള്‍ വെട്ടിത്തെളിക്കും, വന്യജീവികളുടെ സഞ്ചാര പാത നിരീക്ഷിക്കും; വനംവകുപ്പിന്റെ പത്ത് പദ്ധതികള്‍
Published on

മനുഷ്യ- വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ പത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കി സര്‍ക്കാര്‍. ഫെബ്രുവരി 12 ന് വനം ആസ്ഥാനത്ത് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

വന്യജീവി ആക്രമണങ്ങള്‍ തുടര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ കാട് പിടിച്ചുകിടക്കുന്ന എസ്റ്റേറ്റ് ഉടമകള്‍ക്ക് അടിയന്തരമായി കാട് നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവുമുള്ള അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും തീരുമാനമായി.

വേനല്‍കാലത്ത് വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും പ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന 25 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കാന്‍ എസ്ഡിഎംക്ക് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ തുടര്‍ നടപടി ത്വരിതപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

വനംവകുപ്പിന്റെ പത്ത് മിഷൻ 

. ജനവാസ മേഖലകളില്‍ വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കാന്‍ ടൈം മോണിറ്ററിങ്

സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും ആനത്താരകള്‍, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ എന്നിവ തുടര്‍ച്ചായി നിരീക്ഷിക്കും. വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും.

. വന്യജീവി ആക്രമണങ്ങളില്‍ ഇടപെടാന്‍ സന്നദ്ധ പ്രതികരണ സേന

മനഷ്യ-വന്യജീവി സംഘര്‍ഷങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കാന്‍ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും.

. ഗോത്ര സമൂഹങ്ങളില്‍ നിന്ന് പരമ്പരാഗത അറിവ് നേടാന്‍ മിഷന്‍ ട്രൈബല്‍ നോളജ്

കേരളത്തിലെ 36 ഗോത്ര സമൂഹങ്ങള്‍ വന്യജീവി ആക്രമണം തടയാന്‍ സ്വീകരിക്കുന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കും.

സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളില്‍ ഇത്തരം അറിവുകല്‍ നല്‍കാന്‍ പ്രാപ്തമായ ഗോത്ര വര്‍ഗത്തിലുള്ളവരെ സംഘടിപ്പിച്ച് അറിവ് ശേഖരിക്കും. ഇവയില്‍ പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാകുന്നതുമായ പ്രവര്‍ത്തികളെ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പഠനം നടത്തും. ഇതിനായി വരുന്ന ആറ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ നടത്തും.

. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കായി മിഷന്‍ ഫുഡ്, ഫോഡര്‍ ആന്‍ഡ് വാട്ടര്‍

വന്യജീവികള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തും. ഇതിനായി വനാന്തരങ്ങളില്‍ കുളങ്ങളും ചെക്ക്ഡാമുകളും മറ്റ് ജലസംഭരണികളും സംഭരണശേഷി വര്‍ധിപ്പിക്കും. വനമേഖലകളിലെ അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്ത് തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കും.

. കുരങ്ങ് ശല്യം നിയന്ത്രിക്കാന്‍ മിഷന്‍ ബോണറ്റ് മക്കാക്ക്

കുരങ്ങ് ശല്യം നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രപ്പോസല്‍ നല്‍കും.


. കാട്ടു പന്നി ശല്യം നിയന്ത്രിക്കാന്‍ മിഷന്‍ വൈല്‍ഡ് പിഗ്

കാട്ടുപന്നി ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍ വേണ്ട സഹായങ്ങള്‍ നല്‍കും. എംപാനല്‍ ചെയ്ത ഷൂട്ടേഴ്‌സിന് വനംവകുപ്പിന്റെ സാങ്കേതകി സഹായം ലഭ്യമാകും.

. പാമ്പ് കടിയേറ്റുള്ള മരണ നിരക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ മിഷന്‍ സര്‍പ

ആന്റിവെനം ഉത്പാദനവും വിതരണവും ശക്തമാക്കാനും ജനങ്ങളെ ബോധവത്കരണവും ശക്തമാക്കും.

. മനുഷ്യ-വന്യജീവി സംഘര്‍ഷം പഠിക്കാന്‍ മിഷന്‍ നോളജ്

. സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത് തുടരും

. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനായി ക്യാമ്പെയ്ന്‍ നടത്തും


Related Stories

No stories found.
News Malayalam 24x7
newsmalayalam.com