നീലഗിരിയില്‍ കാട്ടാന ശല്യം; തല മൊട്ടയടിച്ച് നാട്ടുകാരുടെ പ്രതിഷേധം

കാട്ടാന ശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് നീലഗിരി അഞ്ചിക്കുന്ന് നിവാസികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

നീലഗിരി അഞ്ചിക്കുന്നിലെ കാട്ടാനശല്യത്തിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ തല മൊട്ടയടിച്ച് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് അഞ്ചിക്കുന്ന് നിവാസികൾ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ 15 ദിവസം മുൻപാണ് കുടിൽ കെട്ടി സമരമാരംഭിച്ചത്. സമീപ പ്രദേശമായ കുറ്റിമൂച്ചി മേഖലയിലും നാട്ടുകാർ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങൾ പിന്നിട്ടിട്ടും നിരാഹാര സമരത്തെ അധികൃതർ വിലയ്ക്കെടുക്കാത്തതിനെ തുടർന്നാണ് സമരക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചത്. തിങ്കളാഴ്ച സമരക്കാരുമായി ജില്ലാ കലക്ടർ ചർച്ച നടത്തും. കൂടുതൽ പ്രദേശങ്ങളിൽ സമരം തുടങ്ങിയതോടെ നീലഗിരി ജില്ലാ കലക്ടർ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.തിങ്കളാഴ്ച നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com