
ഐഎൻഎൽഡി നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുഡ്ഗാവ് വസതിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു.
ഓം പ്രകാശ് ചൗട്ടാല നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ഒൻപത് വർഷത്തോളം തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് 2020ലാണ് ചൗട്ടാല ജയിൽ മോചിതനാകുന്നത്.
അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവർ മക്കളാണ്. ചെറുമകനായ ദുഷ്യന്ത് ചൗട്ടാല ഹരിയാനയിൽ കഴിഞ്ഞ ദിവസം ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായരുന്നു.