ഇന്ത്യൻ ഷൂട്ടിങ് താരവും രണ്ട് പതിറ്റാണ്ട് ഇന്ത്യൻ പരിശീലകനുമായിരുന്ന പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.
ഇന്ത്യൻ ഷൂട്ടിങ് താരവും രണ്ട് പതിറ്റാണ്ട് ഇന്ത്യൻ പരിശീലകനുമായിരുന്ന പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു
Published on

മുൻ ഇന്ത്യൻ ഷൂട്ടിങ് ചാംപ്യനും രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യയുടെ ഷൂട്ടിങ് പരീശിലകനുമായിരുന്ന പ്രൊഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്. ദ്രോണാചാര്യ പുരസ്കാര ജേതാവ് കൂടിയാണ്.

റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാംപ്യനാണ്. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.

കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ്, വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രൊഫസർ ജോസമ്മ സണ്ണിയാണ് ഭാര്യ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com