മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

വ്യാഴാഴ്ച രാത്രിയോടെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
Published on


മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളും വൈകുന്നേരത്തോടെ എയിംസിലെത്തിയിരുന്നു.


33 വർഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മന്‍മോഹന്‍ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായിരുന്നു മൻമോഹൻ സിങ്. പി.വി. നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കേന്ദ്ര ധനമന്ത്രിയായിരുന്നു. ശേഷം 1991 ഒക്ടോബറിൽ അദ്ദേഹം രാജ്യസഭയിലെത്തി. പിന്നാലെ ഇന്ത്യയുടെ 24 ാം പ്രധാനമന്ത്രി പദത്തിലേക്കുയർന്നു.


2004 മേയ് 22നാണ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. 2009ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയതോടെ മൻമോഹൻ സിങ് വീണ്ടും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. 2004 മുതൽ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com