
മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്. സഹജീവികൾക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയൻ. പ്രൈവറ്റ് സെക്രട്ടറി ആയത് രാഷ്ട്രീയ ജീവിതത്തിലെ അനുഭവസമ്പന്നമായ കാലഘട്ടമാണ്. നേരവും കാലവും, ഊണും ഉറക്കവുമില്ലാതെ ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ഓഫീസിൽ ജോലിചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന് കരുതുന്നുവെന്നും കെ.കെ. രാഗേഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ചില അപവാദങ്ങൾ അങ്ങിങ്ങ് ഉണ്ടായപ്പോൾ, മന്ത്രിമാരെ തന്നെ നേരിട്ട് വിളിച്ച് ഇതല്ല സർക്കാരിന്റെ നയമെന്ന് തിരുത്തിച്ചു. സർക്കാരിൻ്റെ മുൻഗണന എപ്പോഴും ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ വേഗത്തിനൊപ്പം എത്താൻ ആകാതെ ഞങ്ങളൊക്കെ കിതച്ചു പോയിട്ടുണ്ട്. നവകേരളം എന്നത് എങ്ങനെയൊക്കെയാണ് സാധ്യമായിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇതിൽപരം മികച്ച മറ്റൊരു പ്രചോദനമില്ലെന്നും കെ.കെ. രാഗേഷ്.
ഡെപ്യൂട്ടേഷൻ ഫയലുകളിൽ രാഷ്ട്രീയമല്ല, മറിച്ച് മെറിട്ടും മാനദണ്ഡവുമാണ് നോക്കേണ്ടത്. ശമ്പളസ്‌കെയിലും വർഷവും മാത്രമേ അത്തരം ഫയലുകളിൽ തിരയേണ്ടതുള്ളൂ എന്ന നിർദ്ദേശം പിണറായി വിജയന് എന്ന ഭരണാധികാരിയിലെ നീതിബോധം വരച്ച് കാട്ടി. ഒരു ഭരണകർത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് അപ്പോൾ കാണാൻ തുടങ്ങിയെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ALSO READ: മനോജ് എബ്രഹാം ഒഴിയുന്നതോടെ ക്രമസമാധാന ചുമതല ഇനിയാർക്ക്? എഡിജിപി പദവി ഒഴിച്ചിടാനും ആലോചന
ALSO READ: യുക്രെയ്ൻ സംഘർഷം നീട്ടിക്കൊണ്ട് പോവുന്നു, യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നില്ല; പുടിനെതിരെ ട്രംപ്