
എറണാകുളത്ത് ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ലോറിക്കുള്ളില്‍ ഡ്രൈവറെന്ന് സംശയിക്കുന്നയാൾ മരിച്ച നിലയില്‍. തോട്ടക്കാട്ടുകര ട്രാഫിക്ക് സിഗ്നലിന് സമീപം രണ്ട് ദിവസമായി പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവകാശി സ്വദേശി കതിരവേലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് കരുതുന്നത്. ശിവകാശിയില്‍ നിന്ന് ലോഡുമായി വന്ന് തിരികെ പോകാന്‍ കാത്തുകിടന്ന ലോറിയാണിതെന്നാണ് നിഗമനം.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ലോറിയിൽ അനക്കമില്ലാതെ ആൾ കിടക്കുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലുവ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ നാളെ പൂർത്തിയാക്കും.