
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. മെഡിക്കൽ കോളജിൻ്റെ അഞ്ചാം നിലയിലെ 503ആം നമ്പർ സ്പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. വിഷമില്ലാത്ത കാട്ടുപാമ്പിനെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം, അഞ്ചാം നിലയിലെ ന്യൂ ബോൺ ഐസിയുവിന് മുന്നിലും പാമ്പിനെ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജ് ഇഴ ജന്തുക്കളുടെ ഭീഷണിയിലാണെന്നും, ആശുപത്രി പരിസരം കാടുകയറിയും മാലിന്യങ്ങൾ തള്ളിയും ശോചനീയാവസ്ഥയിലായതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിന് മുൻപ് കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു.