മയക്കു മരുന്നുമായി മഞ്ചേശ്വരത്ത് നാലു പേരും, പന്തളത്ത് ഒരാളും പിടിയിൽ

പന്തളം കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
മയക്കു മരുന്നുമായി മഞ്ചേശ്വരത്ത് നാലു പേരും, പന്തളത്ത് ഒരാളും പിടിയിൽ
Published on


കാസർഗോഡ്‌ മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. മൂന്ന് കേസുകളിലാണ് നാലു പേരുടെ അറസ്റ്റ്. 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായി രണ്ട് പേരെ മഞ്ചേശ്വരത്തെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ അൻവർ, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് അറസ്റ്റിലായത്.



ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് 7.06 ഗ്രാം എംഡിഎംഎയുമായി സി.എ. മുഹമ്മദ് ഫിറോസിനെ പിടികൂടി. കുഞ്ചത്തൂർ പദവിൽ വെച്ച് 4.67 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച മഞ്ചേശ്വരം അല്ലാമ ഇഖ്ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.



അതേസമയം, പന്തളം കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. കടയിൽ നിന്നും നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ജീവനക്കാരൻ തൃക്കുന്നപ്പുഴ സ്വദേശി അനി ആണ് പിടിയിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com