നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസ്: അന്വേഷണം സംഘം വിപുലീകരിച്ചു; ഇന്ന് അമ്മയുമായി തെളിവെടുപ്പ്

കുട്ടിയുടെ കൊലപാതകവും പോക്‌സോ കേസും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസ്: അന്വേഷണം സംഘം വിപുലീകരിച്ചു; ഇന്ന് അമ്മയുമായി തെളിവെടുപ്പ്
Published on


എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. 3 വനിതാ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി 22 പേരുടെ സംഘമാണ് രൂപീകരിച്ചത്. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. അമ്മയെ വിശദമായി ചോദ്യം ചെയ്യും.

കുട്ടിയുടെ കൊലപാതകവും പോക്‌സോ കേസും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് ഭര്‍ത്താവിന്റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് നിലവില്‍ പൊലീസ് വിലയിരുത്തുന്നത്. എന്നാല്‍ കുട്ടിയെ കൊല ചെയ്തത് എന്തിനെന്ന ചോദ്യത്തോട് ഇതുവരെ പ്രതി പ്രതികരിച്ചിട്ടില്ല എന്നുള്ള വിവരങ്ങളും പുറത്തുവരുന്നു.

അതേസമയം നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അടുത്ത ബന്ധുവായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് അടുത്ത ബന്ധുവായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും' പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com