
വയനാട് ദുരിതബാധിതരുടെ പേരിൽ തട്ടിപ്പ് നടത്തിയ സിപിഎം പ്രവർത്തർക്കെതിരെ കേസ്. ദുരിത ബാധിതരെ സഹായിക്കാൻ എന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തിയത് വഴി നേടിയ പണം സർക്കാരിലേക്ക് നൽകാത്തതിനെതിരെയാണ് കേസ്. എഐവൈഎഫ് കായംകുളം പുതുപ്പള്ളി സെക്രട്ടറിയുടെ പരാതിയിൽ കായംകുളം പൊലീസാണ് കേസെടുത്തത്. സിപിഎം തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, സിപിഎം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ, ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖല പ്രസിഡന്റ് അമൽരാജൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
അതേസമയം, ദിവസങ്ങൾ നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ ജനവിധി അറിയാൻ വയനാട് മണ്ഡലത്തിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്കെത്തും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഏഴ് നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. 1,354 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിൽ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. വയനാട് മേപ്പാടിയിൽ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും, 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നാളെ ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.