തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ശുദ്ധജല വിതരണം മുടങ്ങും; ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം നഗരത്തിൽ ഇതിന് മുമ്പ് ഒരാഴ്ചയോളം കുടിവെള്ള വിതരണം മുടങ്ങിയത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ശുദ്ധജല വിതരണം മുടങ്ങും; ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി
Published on

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഭാഗികമായി ശുദ്ധജല വിതരണം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാലാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ ഇതിന് മുമ്പ് ഒരാഴ്ചയോളം കുടിവെള്ള വിതരണം മുടങ്ങിയത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ജലവിതരണം തടസപ്പെടുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകുന്നതിലെ വീഴ്ചയും ബദൽ സംവിധാനം ഒരുക്കുന്നതിലെ ഏകോപനക്കുറവുമാണ് ആക്ഷേപത്തിനിടയാക്കിയത്.

തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് വലിയ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ജലവിതരണം മുടങ്ങുന്ന കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്ന് തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ ശുദ്ധജല വിതരണം മുടങ്ങുമെന്ന അറിയിപ്പ് വാട്ടർ അതോറിറ്റി നൽകിയിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് മുന്നറിയിപ്പ്.

അരുവിക്കരയിലെ 86 എംഎൽഡി ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്. ഉപഭോക്താക്കൾ മുൻകരുതലെടുക്കണമെന്നും വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ്, ആർസിസി, ശ്രീചിത്ര ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും ഭാഗികമായ ജലവിതരണം തടസപ്പെടുമെന്നും അറിയിപ്പുണ്ട്.

ശുദ്ധജല വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

∙ ദേവസ്വം ബോർഡ് ജങ്ഷൻ, ക്ലിഫ് ഹൗസ് നന്തൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ആശുപത്രി, ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം.

∙ നെടുംകാട്,കാലടി, പാപ്പനംകോട്, മേലാങ്കോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നക്കാമുകൾ, തിരുമല, വലിയവിള, പിടിപി നഗർ, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുംമൂല.

∙ ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന, ആറന്നൂർ, മുടവൻമുകൾ

∙ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളംപാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയും പരിസര പ്രദേശങ്ങളും, മെൻ്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com