
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും വമ്പൻ പദ്ധതികൾ. ആന്ധ്രപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപ ധനസഹായം ലഭ്യമാക്കും. ബിഹാറിനും ധനസഹായം കൊണ്ടുവരും. ഹൈവേ വികസനം മുതൽ വ്യവസായ ഇടനാഴി വരെ വമ്പൻ പദ്ധതികൾ അതിൽ ഉൾപ്പെടുന്നു. ബിഹാറിലെയും ആന്ധ്രപ്രദേശിലെയും പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധമെന്ന നിലയിൽ ബഹളം വച്ചു.
ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായവും ബിഹാറിൽ മെഡിക്കൽ കോളേജ് യാഥാര്‍ഥ്യമാക്കാനും സഹായം നൽകും. ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം അനുവദിക്കും. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതിയാണ് മറ്റൊരു പ്രധാന പദ്ധതി.