കലോത്സവ വേദികളിൽ ചറപറ അടി, തിരുത്തേണ്ടവർ കണ്ണടച്ച് ഇരിക്കുന്നു: ജി. സുധാകരൻ

ഏത് കക്ഷിയാണെന്നതിന് ഇവിടെ പ്രസക്തിയില്ല, ബന്ധപ്പെട്ടവർ അത് തിരുത്തണം. അടി കൂടേണ്ടവർ ക്യാമ്പസിന് പുറത്ത് അടി ഉണ്ടാക്കണം എന്നും ജി. സുധാകരൻ പ്രതികരിച്ചു
കലോത്സവ വേദികളിൽ ചറപറ അടി, തിരുത്തേണ്ടവർ കണ്ണടച്ച് ഇരിക്കുന്നു: ജി. സുധാകരൻ
Published on

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ വിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. കലോത്സവ വേദികളിലെ തമ്മിൽത്തല്ല് തിരുത്തേണ്ടവർ കണ്ണടച്ചിരിക്കുകയാണന്ന് ജി. സുധാകരൻ പ്രതികരിച്ചു. കലോത്സവവേദികളിൽ ഇപ്പോൾ ചറപറ അടിയാണ്. ഏത് കക്ഷിയാണെന്നതിന് ഇവിടെ പ്രസക്തിയില്ല, ബന്ധപ്പെട്ടവർ അത് തിരുത്തണം. അടി കൂടേണ്ടവർ ക്യാമ്പസിന് പുറത്ത് അടി ഉണ്ടാക്കണം എന്നും ജി. സുധാകരൻ പ്രതികരിച്ചു. അമ്പലപ്പുഴയിൽ വെണ്മണി രാജഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.

അതേസമയം, ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിലെ പൊലീസ് നടപടിയിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് കെഎസ്‌യു അനുകൂല നിലപാട് സ്വീകരിച്ചെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കെഎസ്‌യുവിനെ അക്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു പിണറായി വിജയൻ്റെ വിമർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com