ഗജരാജന്‍ ചെറുശേരി രാജ ചരിഞ്ഞു

ആന ചികിത്സകന്‍ ഡോ. ശശീന്ദ്ര ദേവ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു
ഗജരാജന്‍ ചെറുശേരി രാജ ചരിഞ്ഞു
Published on

കടുത്തുരുത്തി വെള്ളാശേരി ചെറുശ്ശേരി വീട്ടില്‍ സി.വി. വിപിൻ്റെ ഉടമസ്ഥതയിലുള്ള ഗജരാജന്‍ ചെറുശേരി രാജയെന്ന ആന ചരിഞ്ഞു. വൈകിട്ടോടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. നാല്‍പ്പത്തെട്ട് വയസായിരുന്നു ആനയുടെ പ്രായം. ആന ചികിത്സകന്‍ ഡോ. ശശീന്ദ്ര ദേവ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ശനിയാഴ്ച ഫോറസ്റ്റ് സംഘമെത്തിയെ ശേഷം സംസ്‌കാരം നടക്കും.


വൈക്കം,ഉദയനാപുരം,കടുത്തുരുത്തി തളിയില്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിനും ആനയെ എഴുന്നള്ളിക്കാറുണ്ട്. ശാന്തശീലക്കാരനായിരുന്ന രാജയുടെ വിയോഗം നാട്ടുകാരെയും ആനപ്രേമികളെയും കണ്ണീരിലാഴ്ത്തി. ജനപ്രതിനിധികളടക്കം നിരവധിപേര്‍ രാജയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി 15 വര്‍ഷം മുമ്പാണ് ആനപ്രേമിയായ വിപിന്‍ ചെറുശേരി രാജയെ സ്വന്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com