
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യപ സംഘത്തിൻ്റെ അക്രമം. സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ നാലംഗ സംഘം കണ്ടക്ടറെ മർദിക്കുകയായിരുന്നു. മധുര - കണ്ണൂർ ബസിൽ കയറി ഇരിട്ടിയിൽ പോകണം എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയും കണ്ടക്ടറെ മർദിക്കുകയുമായിരുന്നു.
പിടിച്ചു മാറ്റാൻ എത്തിയ ഡ്രൈവർ, സെക്യൂരിറ്റി, മെക്കാനിക്കൽ ജീവനക്കാർ എന്നിവരെയും നാലംഗ സംഘം മർദിച്ച് പരുക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയോടെ നടന്ന സംഭവത്തിൽ അക്രമികളെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.