'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബജ്റംഗ് ദള്‍; ഇന്‍ഡോറില്‍ 35 വര്‍ഷമായി മുസ്ലീം സംഘടനകള്‍ നടത്തുന്ന ഗര്‍ബ ആഘോഷം റദ്ദാക്കി

ഹിന്ദു സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ ​ഗർബ പരിപാടിയെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പൊലീസിൽ പരാതി നൽകിയിരുന്നു
'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബജ്റംഗ് ദള്‍; ഇന്‍ഡോറില്‍ 35 വര്‍ഷമായി മുസ്ലീം സംഘടനകള്‍ നടത്തുന്ന ഗര്‍ബ ആഘോഷം റദ്ദാക്കി
Published on

ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് ഇന്‍ഡോറില്‍ 35 വര്‍ഷമായി മുസ്ലീം സംഘടനകള്‍ നടത്തുന്ന ഗര്‍ബ ആഘോഷം റദ്ദാക്കി. ഇൻഡോറിലെ ഭാവാർകുവ പരിസരത്താണ് ഈ ആഘോഷം നടക്കുന്നത്. ശിഖർ ഗർബാ മണ്ഡലാണ് ഇവിടുത്തെ വിഗ്രഹ പ്രതിഷ്‌ഠയുടേയും അനുബന്ധ കാര്യങ്ങളുടേയും ചുമതല വഹിക്കുന്നത്. എന്നാൽ പരിപാടിയുടെ സംഘാടകനായ ഫിറോസ് ഖാൻ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗ് ദള്‍ രംഗത്തെത്തിയത്. ഇതോടെ പ്രശ്നം വഷളാവുകയായിരുന്നു.


35 വർഷമായി ഈ പരിപാടി ഇവിടെ നടക്കുന്നുണ്ടെന്നും 25 വർഷമായി ഇതിൻ്റെ ഭാ​ഗമാണെന്നും , കൂടാതെ കഴിഞ്ഞ 15 വർഷമായി പരിപാടിയുടെ സംഘാടകനും സജീവ പ്രവർത്തകനുമാണെന്നും പരിപാടിയുടെ സംഘാടകനായ ഫിറോസ് ഖാൻ പറഞ്ഞു. ഇത്തരമൊരു പ്രശ്‌നം ഇതിന് മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി. ഹിന്ദു സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ ​ഗർബ പരിപാടിയെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൂന്നര പതിറ്റാണ്ടായി ഇൻഡോറിൽ നടക്കുന്ന പരിപാടി റദ്ദാക്കിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com