
നോൺവെജ് ഭക്ഷണം നൽകാത്തതിൻ്റെ പേരിൽ വധുവിൻ്റെ കുടുംബത്തെ വരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഉത്തരപ്രദേശിലെ ആനന്ദ് നഗർ ഗ്രാമത്തിൽ നടന്ന കല്യാണത്തിന് ശേഷമാണ് സംഭവം നടക്കുന്നത്.
സ്ത്രീധനമായി ലക്ഷങ്ങൾ നൽകിയെന്നും എന്നാൽ സദ്യയ്ക്ക് മത്സ്യവും മാംസവും വിളമ്പിയില്ലെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. നോൺവെജ് വിളമ്പില്ലെന്ന വധുവിൻ്റെ കുടുംബത്തിൻ്റെ നിലപാട് വരനേയും ബന്ധുക്കളേയും പ്രകോപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കം മൂർച്ചിച്ചപ്പോൾ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വരനും ബന്ധുക്കളും ചേർന്ന് വധുവിന്റെ വീട്ടുകാരെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു.
സംഘർഷത്തോടെ വിവാഹം മുടങ്ങുകയും, വീട്ടുകാർ സ്ത്രീധനപീഡന പരാതിയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ സ്ത്രീധനമായി നൽകിയതായും പരാതിയിൽ പറയുന്നു.