
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. ജനനേന്ദ്രിയം മുറിച്ചതിൽ പെൺകുട്ടിക്കും സുഹൃത്തായ അയ്യപ്പദാസിനുമെതിരെ മറ്റൊരു കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
2017 മെയ് 19 രാത്രിയിലാണ് തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉണ്ടായത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23 കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. എന്നാല്‍, ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞു. ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.
പരാതിക്കാരിയും സുഹൃത്തായ അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മരിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സമാന സംഭവങ്ങള്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായി മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലും കണ്ടെത്തിയിരുന്നു.