
ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വീസ പ്രോസസിംഗ് സമയം ജർമൻ ഗവൺമെൻ്റ് കുറച്ചു. ദീർഘകാല വീസകൾക്കുള്ള കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസത്തിൽ നിന്ന് രണ്ടാഴ്ചയാക്കി ചുരുക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും, പരിശീലന പരിപാടികൾക്കും കോൺഫറൻസുകൾക്കും അതിവേഗ വിസ ഇഷ്യൂ ആവശ്യമാണ്. കൂടാതെ ജർമനിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അവരുടെ സ്പെഷ്യലിസ്റ്റുകളെ പെട്ടെന്നു തന്നെ രാജ്യത്തേക്ക് അയയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും പുതിയ മാറ്റത്തിലൂടെ സാധിക്കും.
ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ 570,000 സ്പെഷ്യലിസ്റ്റുകളുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. കുറവ് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. രാജ്യത്തിന് നിലവിൽ അടിയന്തരമായി പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. വിസ പ്രോസസിംഗ് വേഗത്തിലാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ തൊഴിലാളികളെ പെട്ടെന്ന് ജർമനിയിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും സഹായകരമാകും.
ഫെഡറൽ ഫോറിൻ ഓഫിസിൻ്റെ കണക്കനുസരിച്ച്, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിദഗ്ധ തൊഴിലാളികളായിരുന്നു പ്രധാനമായും വിസകളുടെ ഗുണഭോക്താക്കൾ. അന്ന്
തൊഴിൽ ആവശ്യങ്ങൾക്കായി ജർമനി 80,000 വിസകളാണ് അനുവദിച്ചത്.