ജർമനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ്; വിജയ സാധ്യത വലതുപക്ഷത്തിനെന്ന് റിപ്പോർട്ട്

യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം ഉൾപ്പെടെയുള്ള വിദേശ നയ പ്രശ്‌നങ്ങൾ തുറിംഗിയയുടെയും സാക്‌സോണിയുടെയും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചാ വിഷയമാണ്
ജർമനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ്; വിജയ സാധ്യത വലതുപക്ഷത്തിനെന്ന് റിപ്പോർട്ട്
Published on

ജർമനിയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ടിടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വലതു പക്ഷം ജയിക്കുമെന്ന് റിപ്പോർട്ട്. തുറിംഗിയയിലും സാക്‌സോണിയയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD) ആദ്യമായി ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരുങ്ങുന്നുവെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ടിനിടയിൽ ഒരു ജർമ്മൻ സ്റ്റേറ്റ് പാർലമെൻ്റിൽ തീവ്ര വലതുപക്ഷ പാർട്ടിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്നത് ആദ്യമായാണ്. യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം ഉൾപ്പെടെയുള്ള വിദേശ നയപ്രശ്‌നങ്ങൾ തുറിംഗിയയുടെയും സാക്‌സോണിയുടെയും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചാ വിഷയമാണ്.


തുറിംഗിയയിൽ AfD മുന്നിലും സാക്‌സോണിയിൽ രണ്ടാം സ്ഥാനത്തുമാണെന്നാണ് അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്. മറ്റൊരു തീവ്ര ഇടതുപക്ഷ പാർട്ടിയായ ബിഎസ്‌ഡബ്ല്യുവും ശക്തമായ മുന്നേറ്റം നടത്തുന്നതായി അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. ജർമ്മനിയിലെ സോളിംഗൻ നഗരത്തിൽ നടന്ന ആക്രമണത്തില്‍ മൂന്ന് പേർ കുത്തേറ്റു മരിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് വരുന്നത്.

കുടിയേറ്റ വിരുദ്ധ പാർട്ടിയായി മാറുന്നതിന് മുമ്പ് 2013-ൽ ഒരു യൂറോ വിരുദ്ധ ഗ്രൂപ്പായിരുന്നു AfD. ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടി മൊത്തത്തിൽ 15.9 ശതമാനം സ്കോർ നേടിയിരുന്നു. ജർമനിയിൽ ഈ വർഷം രൂപീകരിച്ച ഇടതു പക്ഷ പാർട്ടിയായ സഹ്‌റ വാഗൻക്നെക്റ്റ് അലയൻസും (ബിഎസ്ഡബ്ല്യു) പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്.

ALSO READ: കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുന്നു, ഇരകൾ ഭയത്തോടെ ജീവിക്കുന്നു; സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

AfDയെപ്പോലെ തന്നെ ഈ പാർട്ടിയും റഷ്യയോട് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജർമൻ വോട്ടിൻ്റെ ആറ് ശതമാനത്തോളം BSW നേടിയിരുന്നു. ഇന്നത്തെ പോളിംഗിൽ പാർട്ടി 12 മുതല്‍ 20 ശതമാനം വരെ വിജയിക്കുമെന്ന പ്രതീക്ഷയും പങ്കുവെയ്ക്കുന്നു. ഇത് രണ്ട് സംസ്ഥാനങ്ങളിലും ഒരു കിംഗ് മേക്കർ സ്ഥാനത്തേക്ക് പാർട്ടിയെ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com