"ഇനി അക്ബർ ചക്രവർത്തിയെക്കുറിച്ച് പഠിക്കേണ്ട"; രാജസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ മുഴുവൻ കത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

രജപുത്ര രാജവായ മഹാറാണ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു
"ഇനി അക്ബർ ചക്രവർത്തിയെക്കുറിച്ച് പഠിക്കേണ്ട"; രാജസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ മുഴുവൻ കത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Published on

മുഗൾ ചക്രവർത്തി അക്ബറിനെക്കുറിച്ച് ഇനി മുതൽ വിദ്യാർഥികൾ പഠിക്കേണ്ടെന്ന വാദവുമായി രാജസ്ഥാൻ വിദ്യാഭ്യസ മന്ത്രി മദൻ ദിലാവർ. മുഗൾ രാജാവ് അക്ബറെ പാഠ പുസ്തകത്തിൽ നിന്ന് മാറ്റുമെന്നും മന്ത്രി അറിയിച്ചു. ബിജെപി സർക്കാരിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി മദൻ ദിൽവാറാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

അക്ബറെ മഹനായി ചിത്രീകരിക്കുന്ന മുഴുവൻ പാഠ പുസ്തങ്ങളും കത്തിക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉദയ്‌പൂരിലെ സുഖാദിയ സർവകലാശാലയിലെ വിവേകാനന്ദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ALSO READ: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നു 

രജപുത്ര രാജാവായ മഹാറാണ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ഇത് രാജാവിനും രാജസ്ഥാനും അപമാനമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സംരക്ഷകനാണ് മഹാരാജവെന്നും എന്നാൽ അക്‌ബർ സ്വന്തം നേട്ടങ്ങൾക്കായി നിരവധി ജനങ്ങളെ കൊന്നയാളാണെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. അക്ബറിനെ വാഴ്ത്തുന്നവരാണ് രാജസ്ഥാൻ്റെ ഏറ്റവും വലിയ ശത്രുക്കളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com