
കോഴിക്കോട് ഫറോക്കിൽ സ്വർണം എന്ന് കരുതി മുക്കുപണ്ടം പൊട്ടിച്ച് കടന്നു കളഞ്ഞ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസിന് പ്രതിയെ കണ്ടെത്താനായത്.
ഏപ്രിൽ 25നാണ് കേസിന് ആസ്പദമായ സംഭവം. ഫറോക്ക് സ്വദേശിനി ബിന്ദുവിന്റെ മാലയാണ് യുവാക്കൾ തട്ടിയെടുത്തത്. അതേസമയം, കൂട്ടുപ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.