സ്വര്‍ണ 'തീ' വില; റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില, പവന് 70,000 കടന്നു

8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില
സ്വര്‍ണ 'തീ' വില; റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില, പവന് 70,000 കടന്നു
Published on

സ്വർണവില സർവകാല റെക്കോർഡിൽ. പവന് 70,000 രൂപ കടന്നു. തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. 8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം പവന് 69,960 രൂപയായിരുന്നു വില. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്.

ഈ മാസം ഓരോ തീയതിയിലെയും സ്വർണവില:

ഏപ്രിൽ 1: 68,080
ഏപ്രിൽ 2: 68,080
ഏപ്രിൽ 3: 67,480
ഏപ്രിൽ 4: 67,200
ഏപ്രിൽ 5: 66,480
ഏപ്രിൽ 6: 66,480
ഏപ്രിൽ 7: 66,280
ഏപ്രിൽ 8: 65,800
ഏപ്രിൽ 9: 66,320
ഏപ്രിൽ 10: 68,480
ഏപ്രിൽ 11: 69,940

നാല് ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,176 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്.

വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. അപ്രതീക്ഷിതമായി ഡിമാൻഡ് കൂടിയതാണ് സ്വ‍ർണവിലയിലെ കുതിപ്പിന് കാരണം. 2025 ജനുവരി ഒന്നിന് ഒരു​ ​ഗ്രാം സ്വർണത്തിൻ്റെ വില 7,150 രൂപയായിരുന്നു. പവന് വില 57,200 രൂപയും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും തിരിച്ചടിയായാണ് സ്വർണവില ഉയരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com