'ബ്ലോക്ക്ബസ്റ്റര്‍ക്കും മേലേ'; ഗുഡ് ബാഡ് അഗ്ലി പ്രേക്ഷക പ്രതികരണം

അജിത്തിന്റെ ടൈറ്റില്‍ കാര്‍ഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
'ബ്ലോക്ക്ബസ്റ്റര്‍ക്കും മേലേ'; ഗുഡ് ബാഡ് അഗ്ലി പ്രേക്ഷക പ്രതികരണം
Published on


അജിത് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം ഇന്ന് (ഏപ്രില്‍ 10) ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തി. ചിത്രത്തിന്റെ ആദ്യ ഷോ പിന്നിടുമ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ബ്ലോക്ക്ബസ്റ്ററിനും മുകളിലാണ് ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആദിക് രവിചന്ദ്രന്റെ ഒരു പക്കാ ഫാന്‍ ബോയ് സംഭവമാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു. അജിത്തിന്റെ ടൈറ്റില്‍ കാര്‍ഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്‍ട്രോയാണ് സിനിമയിലുള്ളതെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

അജിത്തിന്റെ പ്രകടനത്തിനൊപ്പം തന്നെ അര്‍ജുന്‍ ദാസിനെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. അതുപോലെ തന്നെ ജി വി പ്രകാശിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായങ്ങളാണ് സമൂഹമാധ്യമത്തില്‍ ലഭിക്കുന്നത്.

തൃഷയാണ് ചിത്രത്തിലെ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രര്‍ ഒരുക്കിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com