
ഗുണ്ടാനേതാവ് ഓംപ്രകാശ് പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം തുമ്പ പൊലീസാണ് ആക്കുളത്തെ ആഡംബര ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. കരുതൽ തടങ്കലെന്ന് പൊലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുകളിൽ അന്വേഷണം നടന്നുവരികയാണ്. മാസങ്ങൾക്ക് മുൻപ് ഓം പ്രകാശിൻ്റെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമടക്കം നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പലരേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.