തോൽവിയിൽ ബാറ്റർമാർക്ക് വിമർശനം; വാങ്കഡെയിൽ വിജയിക്കാൻ ശ്രമിക്കുമെന്ന് രോഹിത്

ഞങ്ങളെ തോൽപ്പിച്ചതിൻ്റെ ക്രെഡിറ്റ് ന്യൂസിലൻഡിനാണെന്നും അവർ നന്നായി കളിച്ചുവെന്നും രോഹിത് വിലയിരുത്തി
തോൽവിയിൽ ബാറ്റർമാർക്ക് വിമർശനം; വാങ്കഡെയിൽ വിജയിക്കാൻ ശ്രമിക്കുമെന്ന് രോഹിത്
Published on


ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഞെട്ടിക്കുന്ന തോൽവി പ്രതീക്ഷിച്ചതല്ലെന്നും ഏറെ നിരാശാജനകമാണെന്നും രോഹിത് ശർമ. പൂനെയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയ ശേഷം സമ്മാനദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഞങ്ങളെ തോൽപ്പിച്ചതിൻ്റെ ക്രെഡിറ്റ് ന്യൂസിലൻഡിനാണെന്നും അവർ നന്നായി കളിച്ചുവെന്നും രോഹിത് വിലയിരുത്തി.

"ഈ തോൽവി നിരാശാജനകമാണ്, അത് നമ്മൾ പ്രതീക്ഷിച്ചതല്ല. ചില നിർണായക അവസരങ്ങൾ മുതലെടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ആ വെല്ലുവിളികളോട് പ്രതികരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. സ്കോർ ബോർഡിൽ റൺസ് ഉയർത്താനായി ഞങ്ങൾ നന്നായി ബാറ്റ് ചെയ്തതായി കരുതുന്നില്ല. വിജയിക്കാൻ നിങ്ങൾ 20 വിക്കറ്റ് എടുക്കണം. അതോടൊപ്പം ബാറ്റർമാർ കൂടി റൺസ് നേടണം. ന്യൂസിലൻഡിനെ 250 റൺസിൽ ഒതുക്കിയത് മികച്ച പോരാട്ടമായിരുന്നു. പക്ഷേ അത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു," രോഹിത് പറഞ്ഞു.

"തുടക്കത്തിൽ ന്യൂസിലൻഡ് 200/3 എന്ന നിലയിലായിരുന്നു. ഇന്ത്യക്ക് തിരിച്ചുവരാനും അവരെ 259ന് പുറത്താക്കാനും നന്നായി പൊരുതേണ്ടി വന്നു. പൂനെയിലേത് പലതും നടക്കുന്ന ഒരു പിച്ചായിരുന്നില്ലേ. ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തില്ല. ആദ്യ ഇന്നിങ്സിൽ ഞങ്ങൾ കുറച്ചുകൂടിറൺസ് കണ്ടെത്തിയിരുന്നു എങ്കിൽ മത്സരം അൽപ്പം വ്യത്യസ്തമാകുമായിരുന്നു. മൂന്നാം ടെസ്റ്റ് നടക്കുന്ന വാങ്കഡെയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ആ ടെസ്റ്റ് വിജയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതൊരു കൂട്ടായ പരാജയമാണ്. ഞാൻ ബാറ്റർമാരെയോ ബൗളർമാരെയോ മാത്രം കുറ്റപ്പെടുത്തുന്ന ആളല്ല. വാങ്കഡെയിൽ മികച്ച ഉദ്ദേശ്യത്തോടെയും മികച്ച ആശയങ്ങളിലൂടെയും മികച്ച രീതികളിലൂടെയും ഞങ്ങൾ തിരിച്ചുവരും," രോഹിത് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com