ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും ഇനി രാജ്ഭവനിൽ പ്രവേശനമില്ല ; സർക്കാരിൻ്റെ കത്ത് പരസ്യമാക്കി ഗവർണർ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം മനസിലാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.
ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും ഇനി രാജ്ഭവനിൽ പ്രവേശനമില്ല ; സർക്കാരിൻ്റെ കത്ത് പരസ്യമാക്കി ഗവർണർ
Published on

ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും രാജ്ഭവനിൽ പ്രവേശനമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. മുഖ്യമന്ത്രിക്ക് ചിലത് ഒളിച്ചു വെക്കാനുണ്ട്. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞതെന്ന് ആരോപിച്ച ഗവർണർ, സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ച കത്ത് പരസ്യമാക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം മനസിലാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് സംബന്ധിച്ച വിവരം  ഗവർണറെ അറിയിക്കുക എന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. രാജ്യത്തിനെതിരായ കുറ്റകൃത്യം സാധാരണ ക്രമസമാധാന പ്രശ്നമല്ല. രാഷ്ട്രപതിയെ കാര്യങ്ങൾ അറിയിക്കും. വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. കേന്ദ്ര ഏജൻസികളെ കൊണ്ടുള്ള അന്വേഷണം പരിഗണിക്കുമെന്നും ഗവർണർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com