
കൊച്ചി മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക തല്ലിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിനെതിരെ നടപടി സ്വീകരിക്കും.
മട്ടാഞ്ചേരി സ്മാർട്ട് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിയായ മൂന്നര വയസുകാരനെയാണ് അധ്യാപിക സീതാലക്ഷ്മി ക്രൂരമായി ചൂരല്‍വടികൊണ്ട് മര്‍ദിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അധ്യാപികയുടെ ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ചൂരൽപ്രയോഗം നടത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തില്‍ അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസില്‍ അധ്യാപികയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.