ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക്; ഊബറിനും ഒലയ്ക്കും കേന്ദ്ര സർക്കാരിൻ്റെ നോട്ടീസ്

ഐഫോൺ ഉപയോക്താക്കൾക്ക്, ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരേക്കാൾ ഉയർന്ന വില ഈടാക്കുന്നതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു
ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക്; ഊബറിനും ഒലയ്ക്കും കേന്ദ്ര സർക്കാരിൻ്റെ നോട്ടീസ്
Published on

ഓൺലൈൻ ടാക്‌സി സർവീസുകളായ ഊബറിനും ഒലയ്ക്കും കേന്ദ്ര സർക്കാരിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക് ചുമത്തുന്നുവെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ടീസയച്ചത്. ഒരേ ദൂരത്തേക്കുള്ള യാത്രയ്ക്ക് പോലും ഐഫോൺ ഉപയോക്താക്കൾക്ക്, ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരേക്കാൾ ഉയർന്ന വില ഈടാക്കുന്നതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചക്ക് വഴിവെച്ചു. ഇതേതുടർന്നാണ് കേന്ദ്രത്തിൻ്റെ നടപടി.



കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മുഖേന രണ്ട് കമ്പനികൾക്കും കാരണം കാണിക്കൽ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷവും ഇതേ പരാതി ഉയർന്നപ്പോൾ 'ഉപഭോക്തൃ ചൂഷണത്തോട് സഹിഷ്ണുതയില്ല' എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

ഓരോ വിഭാഗത്തിനും പ്രത്യേക തുക ഈടാക്കുന്നത് ന്യായമായ വ്യാപാര സമ്പ്രദായം പോലെയാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രൽഹദ് ജോഷി കൂട്ടിച്ചേർത്തു. വില നിശ്ചയിക്കുന്നതിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഒരു ഘടകമാണെന്നാണ് ഊബറിൻ്റെ വാദം. എന്നാൽ ഒല ഇതിനോട് യാതൊരു പ്രതികരണവും നടത്തിയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com