സിബിഐ അന്വേഷണത്തിന് മുൻപ് സംസ്ഥാനങ്ങളുടെ അനുമതി തേടണം; വിജ്ഞാപനവുമായി മധ്യപ്രദേശ് സർക്കാർ

ബംഗാൾ, തമിഴ്‌നാട്, പഞ്ചാബ്, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിയമം മുൻപ് തന്നെ പ്രാബല്യത്തിലുണ്ട്
സിബിഐ അന്വേഷണത്തിന് മുൻപ് സംസ്ഥാനങ്ങളുടെ അനുമതി തേടണം; വിജ്ഞാപനവുമായി മധ്യപ്രദേശ് സർക്കാർ
Published on

സംസ്ഥാനത്തിൻ്റെ അധികാരപരിധിയിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തിൻ്റെ രേഖാമൂലമുള്ള സമ്മതം എഴുതിവാങ്ങണമെന്ന് മധ്യപ്രദേശ് സർക്കാർ. സ്വകാര്യ വ്യക്തികളെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സംസ്ഥാനത്തിനുള്ളിലെ ഏതെങ്കിലും സ്ഥാപനങ്ങളെയോ കുറിച്ച് അന്വേഷിക്കാനാണ് സിബിഐക്ക് മധ്യപ്രദേശ് ഭരണകൂടത്തിൽ നിന്ന് രേഖാമൂലമുള്ള അനുമതി ആവശ്യമായി വരിക. ഇത് സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ട് ആറാം സെഷൻ പ്രകാരം സിബിഐ അതിൻ്റെ അധികാരപരിധിയിൽ നടത്തുന്ന അന്വേഷണത്തിന് അതത് സംസ്ഥാന സർക്കാരിൻ്റെ സമ്മതം തേടേണ്ടതുണ്ട്. ബംഗാൾ, തമിഴ്‌നാട്, പഞ്ചാബ്, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിയമം മുൻപ് തന്നെ പ്രാബല്യത്തിലുണ്ട്. ബിജെപിയുടെയും എൻസിപി അജിത് പവാർ പക്ഷത്തിൻ്റെയും പിന്തുണയുള്ള ശിവസേന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപായി എതിരാളികളായ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബിജെപി ഫെഡറൽ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണങ്ങളുയർത്തിയിരുന്നു. ഈ സമയത്ത് സിബിഐ അന്വേഷണത്തിന് മുമ്പ് അനുമതി ചോദിക്കണമെന്ന സംസ്ഥാനങ്ങളുടെ നിർദേശം വലിയ ചർച്ച ആയിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com