പഹൽ​ഗാം ഭീകരാക്രമണം; കടുത്ത നടപടികളെടുക്കാൻ ഇന്ത്യ, ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം

പാകിസ്ഥാനെതിരെ കടുത്ത നടപടികളെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്ന തരത്തിലുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
പഹൽ​ഗാം ഭീകരാക്രമണം; കടുത്ത നടപടികളെടുക്കാൻ ഇന്ത്യ, ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം
Published on

ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൻ ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം ചേരുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട മന്ത്രി തല സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനമായത്.


ഇന്ത്യ ചെലുത്തിയ ഉപരോധങ്ങൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാകിസ്ഥാനും. അതേസമയം കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യം. പഹൽഗാമിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സൈന്യം.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനുമാണ് കൊല്ലപ്പെട്ടത്. ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് തീരമാനങ്ങളറിയിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു. പാകിസ്ഥാനെതിരെ കടുത്ത നടപടികളെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്ന തരത്തിലുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ല, പാകിസ്ഥാൻ പൗരന്മാർ മടങ്ങിപ്പോകണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂർ സമയമാണ് ഇന്ത്യ വിടാൻ രാജ്യം അനുവദിച്ചിരിക്കുന്നത്. സിന്ധു നദീജല കരാർ മരവിപ്പിക്കാനും പാകിസ്ഥാനിലെ ഇന്ത്യൻ ഡിപ്ലോമാറ്റ്സിനെ തിരികെ വിളിക്കും തുടങ്ങിയ നിർണായക തീരുമാനങ്ങളും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം. അട്ടാരി ബോർഡർ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി രാജ്യത്ത് പ്രവേശിച്ചവർ മെയ് ഒന്നിനകം ഈ വഴി തന്നെ മടങ്ങിപ്പോകണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com