ചൂരൽമലയ്ക്ക് നഷ്ട്ടപ്പെട്ടവരുടെ ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സർക്കാർ നൽകും: മന്ത്രി കെ. രാജൻ

പുനരധിവാസ പ്രവർത്തനങ്ങളുടെ ലോക മാതൃകയായി മുണ്ടക്കൈ മാറണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു
ചൂരൽമലയ്ക്ക് നഷ്ട്ടപ്പെട്ടവരുടെ ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സർക്കാർ നൽകും: മന്ത്രി കെ. രാജൻ
Published on


ചൂരൽമലയ്ക്ക് നഷ്ട്ടപ്പെട്ടവരുടെ ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സർക്കാർ ഒരുക്കി നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പുനരധിവാസ പ്രവർത്തനങ്ങളുടെ ലോക മാതൃകയായി മുണ്ടക്കൈ മാറണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ലോക മാതൃകയാണ് ഈ ടൗൺ ഷിപ്പ് ഒരുക്കുന്നതിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും കെ. രാജൻ പറഞ്ഞു.

ദുരന്തത്തിൽ ഇത്തരത്തിൽ മുൻ അനുഭവങ്ങളില്ലാത്ത സർക്കാർ ഇതൊരു മാതൃകാ പദ്ധതി ആക്കുമെന്നു ഉറപ്പുനൽകുന്നു. വേദനക്കിടയിൽ നല്ല വികാരം ഉയർത്തുന്ന സമയമാണിത്. നാടിൻ്റെ ഒരുമയുടെ കരുത്താണ് ഇതിന് കാരണ. ഇതൊരു മഹത്തായ ജീവ കാരുണ്യ മാതൃകയാണെന്നും മന്ത്രി രാജൻ പറഞ്ഞു.

UPDATING...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com