സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടി സർക്കാർ ജീവനക്കാർ; കർശന നടപടിക്ക് സർക്കാർ

സർക്കാർ ജീവനക്കാർ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടി സർക്കാർ ജീവനക്കാർ; കർശന നടപടിക്ക് സർക്കാർ
Published on

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ. ജീവനക്കാർക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവാണോ ബോധപൂര്‍വമാണോ പെന്‍ഷന്‍ ലഭ്യമായതെന്നാണ് ധനവകുപ്പ് പരിശോധിക്കുന്നത്. അതിന് ശേഷമാകും സർക്കാർ നടപടി.


മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സർക്കാർ ജീവനക്കാർ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

Also Read; കൃത്യമായ ചികിത്സ നൽകിയില്ല, ഡോക്ടർമാർ മോശമായി പെരുമാറിയെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ് 

ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് ഇതുവരെ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്. പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും വലിയ ക്ഷീണമാണ് ഏൽപ്പിച്ചിരിക്കുന്നത്.സർവീസിലിരിക്കുന്ന ജീവനക്കാർ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com